Monday, January 10, 2011

ആമുഖം

ഡാ തല്ലിപ്പൊളി ഡേയ്..നിന്നെ തന്നെ..നില്‍ക്കവിടെ

ഡേയ് തല്ലുകൊള്ളി ആരടാ നീ?

എന്നെ അറിയില്ലെ.ലജ്ജാവഹം ഞാന്‍ ഒരു ഐ.ടി. ജീവി

എന്നു വെച്ചാല്‍?

എന്നു വെച്ചാല്‍ ഇന്ന് ഭാരതത്തില്‍ ഒട്ടും ക്ഷാമമില്ലാത്ത വര്‍ഗം..ഇഞ്ജിനീറിങ്ങ് സ്ഥാപനങള്‍ വര്‍ഷാവര്‍ഷം അടവെച്ചു വിരിയിക്കുന്ന ലക്ഷോപലക്ഷം പയ്യന്‍മാര്‍ക്കും അവരുടെ പെണ്‍പിള്ളേര്‍ക്കും സായിപ്പുമാരെ പറ്റിച്ച് അരി പച്ചക്കറി എന്നിവ വാങ്ങിക്കാന്‍ ഉള്ള ഒരു ഉപാധി.

ഞ്യാഹ നിനക്കിവിടെ എന്നതാ കാര്യം?

പണിയില്ലാത്ത നാളുകളില്‍ ഉറക്കം കണ്‍കളില്‍ ഊഞ്ഞാലയാകുംബ്ബോള്‍ അതിനുല്ല ഒരു മറുവിധി.

ആരെങ്കിലും ഇതു വായിക്കുമൊ?

നിര്‍ബന്ദമില്ല. ഒരു സെലെബ്രെറ്റി ആകാനുള്ള മോഹമൊന്നുമില്ല .

ഇന്‍സ്പിറേഷന്?

ബെര്‍ളി വേറെ ആര്. ഇത്രയും സമയം ഉള്ള വേറെ ആരുണ്‍ട് ലോകത്തില്‍.

അപ്പോള്‍ ഇതു?

ഇതൊരു ബ്ലോഗ് അല്ല..

പിന്നെ എന്തു കുന്തമാണ്?

അതൊക്കെ വഴിയെ മനസ്സിലാവും.

അപ്പോള്‍?

മാറി നടക്കെടാ മുണ്ടെക്കല്‍ ശേഖരാ